ചേളാരി: സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം 26 ന് രാവിലെ 7.30 ന് തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇല്യാസ് ഫൈസി, ബഷീര്‍ ഫൈസി, ഹംസ അന്‍വരി പഴയന്നൂര്‍, ഷഹീര്‍ ദേശമംഗലം, സിദ്ധീഖ് ഫൈസി മങ്കര, ശഫീഖ് മണ്ണഞ്ചേരി, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്ലഹ് മുതുവല്ലൂര്‍ സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍
Related Posts

“എസ്.ബി.വി സമരമേറ്റെടുത്താൽ വിജയം കണ്ടേ അടങ്ങു”: അഫ്സൽ രാമന്തളി,ആസിമിനോടുള്ള അനീതിക്കെതിരെ അധികാരികളെ സമീപിക്കും
പഠനം തുടരാൻ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരിക വഴി താൻ അനുഭവിക്കുന്ന ബുദ്ധിമ്മുട്ടിനെ കുറിച്ച് മനസ്സു തുറന്ന ആസിമിനൊപ്പമാണ് SKSBV യെന്ന് സിൽവര്‍ജൂബിലി പ്രമേയം. SKSBV സമരമേറ്റെടുത്താൽ വിജയം കണ്ടേ...

നന്മയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം സമൂഹത്തിന് ആപത്ത് : അബൂബക്കര്‍ സിദ്ദീഖ് ഐ എ എസ്
നന്മയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം സമൂഹത്തിന് ആപത്ത് : അബൂബക്കര്‍ സിദ്ദീഖ് ഐ എ എസ്. എസ് ബി വി ഖിദ്മ ഗ്രാന്റ് അസംബ്ളിയിൽ വിദ്യാര്‍ത്ഥികളെ അഭിമുകീകരിക്കുകയായിരുന്നു അദ്ദേഹം…....