ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം” എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. പ്രതിനിധി സമ്മേളനം, ജില്ലാ പ്രചാരണ ജാഥ, കൗണ്‍സില്‍ മീറ്റ്, വിദ്യാര്‍ത്ഥി റാലി, പൊതു സമ്മേളനം, അവാര്‍ഡ് ദാനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.വിദ്യാര്‍ത്ഥി മനസ്സുകളിലേക്ക് സമ്മേളന പ്രമേയത്തെയും സംഘടന സന്ദേശത്തെയും അവതരിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ 2 മലപ്പുറം വെസ്റ്റ്, ഒക്ടോബര്‍ 12,13 കോഴിക്കോട് 13 പാലക്കാട് ഡിസംബര്‍ 1,2 കണ്ണൂര്‍ ജില്ലകളിലും കാസര്‍ഗോഡ്, വയനാട്, മലപ്പുറം ഈസ്റ്റ്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, ഏറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊടക് എന്നിവടങ്ങളില്‍ നവംബര്‍ മാസത്തിലും സമ്മേളനങ്ങള്‍ നടക്കും. സമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍, രാഷ്ട്രിയ സാംസ്കാരിക സാമൂഹിക സംഘടന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും
Related Posts

ലോഗോ പ്രകാശനം ചെയ്തു
മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സിൽവർജൂബിലി ലോഗോ പ്രകാശന കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സി കെ...

സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര്‍ 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...