ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ അരക്ഷിതമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുകയും രാജ്യ രക്ഷക്കായും സമാധാന ജീവിതവും നില നിര്‍ത്തുന്നതിനും ഭരണകൂടം ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന ഭാരവാഹികള്‍ അഭിപ്രായപെട്ടു. മനുഷ്യ ജീവനെ നിഷ്ടൂരമായി വക വരുത്താന്‍ ശ്രമിക്കുന്നത് മത വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി എന്നിവര്‍ അഭിപ്രായപെട്ടു.
കാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വി
Categories:
Related Posts
എസ്.കെ.എസ്.ബി.വി. അപ്ഡേറ്റ് 2019 തുടക്കം കുറിച്ചു
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്ഡേറ്റ് 2സ19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്...
കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വി
ചേളാരി: കുട്ടികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപെടുന്ന അതിക്രമങ്ങളില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കാജനകം എന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2015...

ലോഗോ പ്രകാശനം ചെയ്തു
മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സിൽവർജൂബിലി ലോഗോ പ്രകാശന കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സി കെ...