ചേളാരി: ”പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും” എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച് 31 ന് വൈകിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഡ്ഢി ദിനമായി കണകാക്കപ്പെടുന്ന ഏപ്രില്‍ ഒന്നിന്റെ മുഖ്യ ധാരണയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവല്ക്കരിക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. സത്യ സമ്മേളനം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങണമെന്നു സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.
എസ്.കെ.എസ്.ബി.വി സത്യ സമ്മേളനം 31 ന്
Related Posts
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി വിദേശ പ്രചരണത്തിന് തുടക്കം
ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില് വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ...
കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വി
ചേളാരി: കുട്ടികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപെടുന്ന അതിക്രമങ്ങളില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കാജനകം എന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2015...