ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷക ശില്‍പ്പശാല മുപ്പതിന് ഉച്ചക്ക് 2 മണി മുതല്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. സംഘടന പിന്നിട്ട വഴികള്‍ എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ബൈത്തുല്‍ ഹികം ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, നാം മുന്നോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി എന്നിവര്‍ അവതരിപ്പിക്കും. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന് കുട്ടി മുസ്ലിയാര്, അബ്ദുസമദ് മുട്ടം, ഹസൈനാര്‍ ഫൈസി ഫറോഖ്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, മുനാഫര്‍ ഒറ്റപ്പാലം, ശഫീഖ് മണ്ണഞ്ചേരി, അസ്ലഹ് മുതുവല്ലൂര്‍, റിസാല്‍ ദര്‍അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, മുബശിര്‍ മേപ്പാടി, ഫര്ഹാന് കൊടക്, മുഹ്സിന് ഓമശ്ശേരി, തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍ കൂട്ടി റജിസറ്റര്‍ ചെയ്തവരും ജില്ല സംസ്ഥാന ഭാരവാഹികളുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത.്
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പ്പശാല ചേളാരിയില്‍
Related Posts
റോഹിംഗ്യ എെര്യദാർഢ്യ റാലി സംഘടിപ്പിച്ചു
ബർമ്മൻ സൈന്യത്തിന്റെയും ബുദ്ധഭീകരരുടെയും മൃഗീയ അക്രമത്തിനു ഇരയായ റോഹിംഗ്യൻ മുസ് ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധറാലി പരപ്പനങ്ങാടി റെയ്ഞ്ചിലെ മുഴുവൻ മദ്റസാ കേന്ദ്രങ്ങളിലും നടക്കുന്നതിന്റെ ഭാഗമായി...
എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള...