ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര് 24,25,26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹികമില് വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്വര് ജൂബിലി സമ്മേളത്തിന് മുന്നോടിയായുള്ള സമസ്ത പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല ഭാരവാഹികളുടെയും സംസ്ഥാന തല കണ്വെന്ഷന് 28 ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹല്ലില് നടക്കും. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള് പരിപാടിയില് സംബന്ധിക്കും. സില്വര് ജൂബിലി പ്രവര്ത്തനങ്ങള് ഊര്ജ്ജിതപെടുത്തുന്നതിനും പ്രചാരണ പ്രവര്ത്തനങ്ങള് തുടക്കം കുറിക്കുന്നതിനും ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും കണ്വെന്ഷനില് നടക്കും.
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി സംസ്ഥാന തല കണ്വെന്ഷന് മലപ്പുറത്ത്
Related Posts
റോഹിംഗ്യ എെര്യദാർഢ്യ റാലി സംഘടിപ്പിച്ചു
ബർമ്മൻ സൈന്യത്തിന്റെയും ബുദ്ധഭീകരരുടെയും മൃഗീയ അക്രമത്തിനു ഇരയായ റോഹിംഗ്യൻ മുസ് ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധറാലി പരപ്പനങ്ങാടി റെയ്ഞ്ചിലെ മുഴുവൻ മദ്റസാ കേന്ദ്രങ്ങളിലും നടക്കുന്നതിന്റെ ഭാഗമായി...
കാശ്മീര് ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വി
ചേളാരി: രാജ്യത്തിന്റെ അതിര്ത്തിയില് സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച...