ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്‌റസ തലങ്ങളില്‍ നടക്കും. നാം ഒന്ന് നമുക്കൊരു നാട് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി രാജ്യത്തെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കും സാമുഹികമായ അതിക്രമങ്ങള്‍ക്കും എതിരായി പ്രതിഷേധം ഉയര്‍ത്തും. പരിപാടിയില്‍ മത സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെയും മഹല്ല് മാനേജ്‌മെന്റ് രംഗത്തെയും പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി മുഴുവന്‍ യൂണിറ്റുകളിലും സംഘടിപ്പിക്കണമെന്നും വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
നാം ഒന്ന് നമുക്കൊരു നാട് എസ്.കെ.എസ്.ബി.വി സ്വതന്ത്രപുലരി 15 ന്
Related Posts
വര്‍ഗീയ ചിന്തകള്‍ വിദ്യാലയങ്ങളില്‍ അപകടം വരുത്തും: എസ്.കെ.എസ്.ബി.വി
ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത...
ഖാസിം മുസ്ലിയാര് അനുസ്മരണവും പ്രാര്‍ഥന സംഗമവും നടത്തി
ചേളാരി : സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ആയിരുന്ന ഖാസിം മുസ്ലിയാരെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അനുസ്മരണവും...