പാണക്കാട്: പരിശുദ്ധമായ റമദാന് നല്കിയ ആത്മസംയമനത്തിന്റെയും വിശ്വാസ ദൃഢതയുടെയും സന്ദേശം കൈമുതലാക്കി റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആഘോഷങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോകണമെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപെട്ടു. പെരുന്നാള്‍ ആഘോഷവും റമദാന് നല്കിയ ആത്മവിശ്വാസവും ലോകത്തിന്റെ ഭാഗങ്ങളില്‍ വേട്ടയാടപെടുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള സഹോദരങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് വേണ്ടി ഉപയോഗിക്കണമെന്നും യോഗം അഭിപ്രായപെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, മുഹ്സിന്, അസ്ലഹ് മുതുവല്ലൂര്‍, മുബശിര്‍ വയനാട്, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫര്ഹാന് മില്ലത്ത്, മുഹ്സിന് ഓമശ്ശേരി, മുഹമ്മദ് അജ്മല്‍, അനസ് അലി, യാസര്‍ അറഫാത്ത്, മുനാഫര്‍ ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുക: എസ്.കെ.എസ്.ബി.വി
Related Posts
ജ്ഞാനതീരം യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റെയിഞ്ച് തല ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് പരീക്ഷയിണ് നിന്നും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ...
എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു
ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച്...