പാണക്കാട്: ആധുനിക കാലത്തിന്റെ സ്പന്ദനങ്ങള് അറിയാന് സമൂഹം വ്യഗ്രതയോടെ ഉപയോഗിക്കുന്ന സാമുഹ്യ മാധ്യമരംഗത്ത് വിദ്യാര്ത്ഥികളും സമൂഹവും ജാഗ്രത പാലിക്കണമെന്നും അധാര്മിക പ്രവര്ത്തനങ്ങളില് നിന്ന് മാറി നില്ക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് അഭിപ്രായപെട്ടു. വിവര സാങ്കേതിക രംഗത്തെ ഇടപെടലിന്റെ ഭാഗമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്ക്രമീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് ചേര്ന്ന ചടങ്ങില് സംസ്ഥാന ചെയര്മാന് അബ്ദുല് ഖാദര് അല് ഖാസിമി അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര് മുഖ്യ പ്രഭാഷണം നിര്വഹിച്ചു. എസ്.കെ.ജെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അസൈനാര് ഫൈസി ഫറോഖ്, ഷമീര് ഫൈസി ഓടമല, സയ്യിദ് സ്വദഖത്തുള്ള തങ്ങള് അരിമ്പ്ര, റിസാല് ദര് അലി ആലുവ, നാസിഫ് തൃശൂര്, അസ്ലഹ് മുതുവല്ലൂര്, മുസ്തഫ അന്വരി വെട്ടത്തുര്, സഫറുദ്ദീന് പൂക്കോട്ടുര്, ജുനൈദ് മേലാറ്റര്, ഇസ്മായില് അരിമ്പ്ര, തുടങ്ങിയവര് സംബന്ധിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും മീഡിയ കോഡിനേറ്റര് റബീഉദ്ദീന് വെന്നിയൂര് നന്ദിയും പറഞ്ഞു.
സാമുഹ്യ മാധ്യമങ്ങളിലെ ഇടപെടല് സമൂഹം ജാഗ്രത പാലിക്കണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്
Related Posts

SKSBVയുടെ റമദാന് സമ്മാനം : മജ് ലിസുല് മആരിഫ്
സഹനം, സംയമനം, സംസ്കരണം അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ...