ചേളാരി: പത്ര മാധ്യമ രംഗത്ത് വിപ്ലവാത്മകമായ കുതിപ്പുകള് നടത്തിയ സുപ്രഭാതം അഞ്ചാം വാര്ഷികത്തിന്റെ ഭാഗമായി ആചരിക്കുന്ന പ്രചാരണ കാമ്പയിന് വിജയിപ്പിക്കണമെന്നും വിദ്യാര്ത്ഥി സമൂഹത്തിന്റെയും കുട്ടികളുടെയും അവകാശങ്ങള്ക്ക് വേണ്ടി ശബ്ദമുയര്ത്തിയ സുപ്രഭാതത്തിന്റെ പ്രചാരണം എറ്റെടുക്കണമെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭ്യര്ത്ഥിച്ചു. മറ്റു പത്രങ്ങളില് നിന്ന് വ്യത്യസ്തമായി മികച്ച ഇടം കണ്ടെത്താനും ധാര്മ്മിക മൂല്യങ്ങളെ വെട്ടി പിടിക്കാനും സുപ്രഭാതത്തിന് സാധിച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല് അലി ശിഹാബ് തങ്ങള് അധ്യക്ഷനായി. സയ്യിദ് സ്വദഖത്തുള്ള തങ്ങള് അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന്, മുബശിര് വയനാട്, റിസാല്ദര് അലി ആലുവ, മുനാഫര് ഒറ്റപ്പാലം, അസ്ലഹ് മുതുവല്ലൂര്, ഫര്ഹാന് മില്ലത്ത്, അജ്മല് മംഗലശ്ശേരി, മുബാഷ് ആലപ്പുഴ, തുടങ്ങിയവര് സംബന്ധിച്ചു, ജനറല് സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും റബീഉദീന് വെന്നിയൂര് നന്ദിയും പറഞ്ഞു.
സുപ്രഭാതം പ്രചാരണ കാമ്പയിന് വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വി
Related Posts
Flexible Ipad
Morbi urna nisl, dapibus a justo vitae, posuere elementum nisi. Morbi fermentum, quam in feugiat finibus, massa est pharetra tellus,...