മലപ്പുറം: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്ക്കാം” എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ഡിസംബര് 24,25,26 തിയ്യതികളില് സംഘടിപ്പിക്കുന്ന സില്വര് ജൂബിലി സമാപന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സംസ്ഥാന തല കണ്വെന്ഷന് ഇന്ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹലില് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്, പാണക്കാട് സയ്യിദ് അസീല് അലി ശിഹാബ് തങ്ങള്, എം.എ ഉസ്താദ് ചേളാരി,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്, പി. ഹസ്സന് മുസ്ലിയാര്, ഹുസൈന് കുട്ടി മുസ്ലിയാര്, അബ്ദുല് ഖാദര് അല് ഖാസിമി ഉസ്താദ്, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര് പന്തല്ലൂര്, ഫക്രുദ്ദീന് തങ്ങള് കണ്ണന്തളി, മോയിന്കുട്ടി മാഷ്, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് സ്വദഖത്തുള്ള തങ്ങള് അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, അഫ്സല് രാമന്തളി തുടങ്ങിയ സമസ്തയുടെയും പോഷക സംഘടനയുടെയും പ്രമുഖ നേതാക്കള് സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി സംസ്ഥാന പ്രവര്ത്തക കണ്വെന്ഷന് ഇന്ന് (ശനി)
Related Posts
അറഫ മാനവികതയുടെ മഹാസംഗമം
🕌🕌🕌🕌🕌🕌🕌 ✨️അറഫ✨🏮മാനവികതയുടെ മഹാസംഗമം🏮➖️➖️➖️➖️➖️➖️➖️ SKSBV State കമ്മിറ്റി ◽️◾️◽️◾️◽️◾️◽️...
സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര് 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...