ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം” എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. പ്രതിനിധി സമ്മേളനം, ജില്ലാ പ്രചാരണ ജാഥ, കൗണ്‍സില്‍ മീറ്റ്, വിദ്യാര്‍ത്ഥി റാലി, പൊതു സമ്മേളനം, അവാര്‍ഡ് ദാനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.വിദ്യാര്‍ത്ഥി മനസ്സുകളിലേക്ക് സമ്മേളന പ്രമേയത്തെയും സംഘടന സന്ദേശത്തെയും അവതരിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ 2 മലപ്പുറം വെസ്റ്റ്, ഒക്ടോബര്‍ 12,13 കോഴിക്കോട് 13 പാലക്കാട് ഡിസംബര്‍ 1,2 കണ്ണൂര്‍ ജില്ലകളിലും കാസര്‍ഗോഡ്, വയനാട്, മലപ്പുറം ഈസ്റ്റ്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, ഏറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊടക് എന്നിവടങ്ങളില്‍ നവംബര്‍ മാസത്തിലും സമ്മേളനങ്ങള്‍ നടക്കും. സമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍, രാഷ്ട്രിയ സാംസ്കാരിക സാമൂഹിക സംഘടന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും
Related Posts
ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.
ചേളാരി: ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ” എന്ന പ്രമേയം ഉയർത്തിപിടിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുന്നി ബാലവേദി നടത്തി വരാറുള്ള ബാലഇന്ത്യ 400 റൈഞ്ച് കേന്ദ്രങ്ങളിലും 14ൽ...
വര്‍ഗീയ ചിന്തകള്‍ വിദ്യാലയങ്ങളില്‍ അപകടം വരുത്തും: എസ്.കെ.എസ്.ബി.വി
ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത...