ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്റസ തലങ്ങളില്‍ നടക്കും. നാം ഒന്ന് നമുക്കൊരു നാട് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി രാജ്യത്തെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കും സാമുഹികമായ അതിക്രമങ്ങള്‍ക്കും എതിരായി പ്രതിഷേധം ഉയര്‍ത്തും. പരിപാടിയില്‍ മത സാമൂഹിക രാഷ്ട്രിയ സാംസ്കാരിക രംഗത്തെയും മഹല്ല് മാനേജ്മെന്റ് രംഗത്തെയും പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി മുഴുവന്‍ യൂണിറ്റുകളിലും സംഘടിപ്പിക്കണമെന്നും വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
നാം ഒന്ന് നമുക്കൊരു നാട് എസ്.കെ.എസ്.ബി.വി സ്വതന്ത്രപുലരി 15 ന്
Related Posts
റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുക: എസ്.കെ.എസ്.ബി.വി
പാണക്കാട്: പരിശുദ്ധമായ റമദാന് നല്കിയ ആത്മസംയമനത്തിന്റെയും വിശ്വാസ ദൃഢതയുടെയും സന്ദേശം കൈമുതലാക്കി റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആഘോഷങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധാപൂര്‍വം മുന്നോട്ട്...

സില്‍വര്‍ ജൂബിലി സമ്മേളനം
നന്മ കൊണ്ട് നാടൊരുക്കാം… വിദ്യ കൊണ്ട് കൂടൊരുക്കാം… സമസ്ത കേരള സുന്നി ബാല വേദി സില്‍വര്‍ ജൂബിലി സമ്മേളനം 2018 ഡിസംബര്‍ 24, 25, 26 ബൈതുല്‍ ഹികം, ...
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സംസ്ഥാന തല കണ്വെന്ഷന് മലപ്പുറത്ത്
ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത...