ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 13 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. മത നിയമങ്ങളെ സംരക്ഷിക്കാനും വിശ്വാസികളുടെ മത സ്വതന്ത്രം നില നിറുത്തുന്നതിന്നും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ യൂണിറ്റ് തലങ്ങളില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി മുഴുവന്‍ യൂണിറ്റ്, റെയിഞ്ച്, ജില്ലാ ഭാരവഹികളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഴുവന്‍ പരിപാടികളും അന്നേ ദിവസം മാറ്റി വെച്ച് ശരീഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വി
Related Posts
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്സ് മീറ്റ് 15 വരെ
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 15 വരെ മാറ്റി...

SKSBV സില്‍വര്‍ ജുബിലി മധ്യ കേരള പ്രതിനിധി സമ്മേളനം
SKSBV സില്‍വര്‍ ജുബിലി മധ്യ കേരള പ്രതിനിധി സമ്മേളനം 2018 സെപ്തംബര്‍ 2 ഞായര്‍, തൊഴിയൂര്‍ ഉസ്താദ് നഗര്‍ ഓട്ടുപ്പാറ, വടക്കാഞ്ചേരി, തൃശൂര്‍...