ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില് സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്റസ തലങ്ങളില് നടക്കും. നാം ഒന്ന് നമുക്കൊരു നാട് എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി രാജ്യത്തെ കുട്ടികള്ക്കും വിദ്യാര്ത്ഥികള്ക്കും എതിരായ ഫാസിസ്റ്റ് അക്രമങ്ങള്ക്കും സാമുഹികമായ അതിക്രമങ്ങള്ക്കും എതിരായി പ്രതിഷേധം ഉയര്ത്തും. പരിപാടിയില് മത സാമൂഹിക രാഷ്ട്രിയ സാംസ്കാരിക രംഗത്തെയും മഹല്ല് മാനേജ്മെന്റ് രംഗത്തെയും പ്രമുഖര് സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വതന്ത്ര പുലരി മുഴുവന് യൂണിറ്റുകളിലും സംഘടിപ്പിക്കണമെന്നും വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല് അലി ശിഹാബ് തങ്ങള് ജനറല് സെക്രട്ടറി അഫ്സല് രാമന്തളി ട്രഷറര് ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര് അഭ്യര്ത്ഥിച്ചു.
നാം ഒന്ന് നമുക്കൊരു നാട് എസ്.കെ.എസ്.ബി.വി സ്വതന്ത്രപുലരി 15 ന്
Related Posts

SKSBV ജ്ഞാനതീരം season 6 – ടാലെന്റ് ഷോ
SKSBV ജ്ഞാനതീരം season 6 – ടാലെന്റ് ഷോ. കാസര്ഗോഡ് ടാലെന്റ് ഹബ് വെച്ച് 2018 മെയ് 12, 13 ശനി, ഞായര് തിയ്യതികളില് നടക്കും....

സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര് 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...