ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം” എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. പ്രതിനിധി സമ്മേളനം, ജില്ലാ പ്രചാരണ ജാഥ, കൗണ്‌സില്‍ മീറ്റ്, വിദ്യാര്‍ത്ഥി റാലി, പൊതു സമ്മേളനം, അവാര്‍ഡ് ദാനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.വിദ്യാര്‍ത്ഥി മനസ്സുകളിലേക്ക് സമ്മേളന പ്രമേയത്തെയും സംഘടന സന്ദേശത്തെയും അവതരിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ 2 മലപ്പുറം വെസ്റ്റ്, ഒക്ടോബര്‍ 12,13 കോഴിക്കോട് 13 പാലക്കാട് ഡിസംബര്‍ 1,2 കണ്ണൂര്‍ ജില്ലകളിലും കാസര്‍ഗോഡ്, വയനാട്, മലപ്പുറം ഈസ്റ്റ്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, ഏറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊടക് എന്നിവടങ്ങളില്‍ നവംബര്‍ മാസത്തിലും സമ്മേളനങ്ങള്‍ നടക്കും. സമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍, രാഷ്ട്രിയ സാംസ്‌കാരിക സാമൂഹിക സംഘടന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും
Related Posts
പാഠ പുസ്തക പരിഷ്കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : എസ്.കെ.എസ്.ബി.വി
ചേളാരി: സ്കൂളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും പിന്...
അക്ഷരെ മുറ്റത്തെ സ്നേഹഗുരുവിന് കുരുന്നുകളുടെ ആദരം: എസ്.കെ.എസ്.ബി.വി ഗുരുമുഖത്ത് സെപ്തംബര്‍ 2 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം...