ചേളാരി: സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം 26 ന് രാവിലെ 7.30 ന് തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇല്യാസ് ഫൈസി, ബഷീര്‍ ഫൈസി, ഹംസ അന്‍വരി പഴയന്നൂര്‍, ഷഹീര്‍ ദേശമംഗലം, സിദ്ധീഖ് ഫൈസി മങ്കര, ശഫീഖ് മണ്ണഞ്ചേരി, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്ലഹ് മുതുവല്ലൂര്‍ സംബന്ധിക്കും.
എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍
Related Posts
 
                            SKSBVയുടെ റമദാന് സമ്മാനം : മജ് ലിസുല്‍ മആരിഫ്
സഹനം, സംയമനം, സംസ്കരണം അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ...
എസ്.കെ.എസ്.ബി.വി സത്യ സമ്മേളനം 31 ന്
ചേളാരി: ”പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും” എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച്...
