ചേളാരി : സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയും ആയിരുന്ന ഖാസിം മുസ്ലിയാരെ നിര്യാണത്തില് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അനുസ്മരണവും പ്രാര്ഥന സംഗമവും നടത്തി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല് അലി ശിഹാബ് തങ്ങള് അദ്ധ്യക്ഷത വഹിച്ച യോഗം എസ്.കെ.ജെ.എം.സി.സി മാനേജേര് എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. പി.ഹസൈനാര് ഫൈസി ഫറോഖ് അനുസ്മരണ പ്രഭാഷണവും മഗ്ഫിറത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുകയും ചെയ്തു. യൂണിറ്റ് തലങ്ങളില് അനുസ്മരണ യോഗവും പ്രാര്ത്ഥന സദസ്സും സംഘടിപ്പിക്കാന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സയ്യിദ് സ്വദഖത്തുള്ള തങ്ങള് അരിമ്പ്ര, റബീഉദ്ദീന് വെന്നിയൂര്, അസ്ലഹ് മുതുവല്ലൂര്, ഫര്ഹാന് മില്ലത്ത്, മുഹമ്മദ് നാസിഫ,് ജുനൈര് തലക്കടത്തൂര്, അബ്ഷിര് കുപ്പം, ബിലാല് തൊഴിയൂര്, ഷഹനാസ്, അഫ്റസ് കൊടുവള്ളി, അല് അമീന് തിരുവനന്തപ്പുരം എന്നിവര് സംസാരിച്ചു.
ഖാസിം മുസ്ലിയാര് അനുസ്മരണവും പ്രാര്ഥന സംഗമവും നടത്തി
Categories:
Related Posts
സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര് 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...