ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം ”ഗുരുമുഖത്ത്” സെപ്തംബര്‍ 2 ന് മദ്റസ അധ്യാപക ദിനത്തില്‍ യൂണിറ്റ് റെയിഞ്ച് തലങ്ങളില്‍ നടക്കും. മദ്റസ പരിധിയില്‍ ദീര്‍ഘകാലം അധ്യാപക രംഗത്ത് പ്രവര്‍ത്തിച്ച ഗുരുനാഥന്മാദരെയും സേവന കാലയളവില്‍ മികച്ച സംഭാവനകള്‍ നല്കിയ മദ്റസ അധ്യാപകരെയും പരിപാടിയില്‍ വെച്ച് ആദരിക്കും. സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് യൂണിറ്റ് റെയിഞ്ച് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആചരിക്കുന്ന മുഅല്ലിം ഡേ മദ്റസ അധ്യാപക ദിവസം സംസ്ഥാനത്തെ പതിനായിരത്തോളം മദ്റസ കേന്ദ്രങ്ങളില്‍ ആദരിക്കല്‍, പ്രമേയ പ്രഭാഷണം, അനുഭവം പങ്ക് വെക്കല്‍, പ്രാര്‍ത്ഥന സദസ്സ്, വിദ്യാര്‍ത്ഥി സംഗമം എന്നിവയും റെയിഞ്ച് കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണം, പ്രവര്‍ത്തക സംഗമം, എന്നിവയും നടക്കും. പരിപാടിക്ക് സുന്നി ബാലവേദി യൂണിറ്റ് ചെയര്മാന്, മദ്റസ സദര്‍ മുഅല്ലിം, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. മദ്റസ കേന്ദ്രങ്ങളിലും എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഗുരുമുഖത്ത് പരിപാടിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന മുഅല്ലിം ഡേ ആചരണവും സംഘടിപ്പിക്കാനും വിജയിപ്പിക്കാനും പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
അക്ഷരെ മുറ്റത്തെ സ്നേഹഗുരുവിന് കുരുന്നുകളുടെ ആദരം: എസ്.കെ.എസ്.ബി.വി ഗുരുമുഖത്ത് സെപ്തംബര്‍ 2 ന്
Related Posts
എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു
ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച്...
എസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമ്മേളനം അന്തിമ രൂപമായി
ചേളാരി: ‘നന്മ കൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് അന്തിമ രൂപമായി. 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍...