ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളത്തിന് മുന്നോടിയായുള്ള സമസ്ത പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല ഭാരവാഹികളുടെയും സംസ്ഥാന തല കണ്വെന്ഷന് 28 ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനും ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ നടക്കും.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സംസ്ഥാന തല കണ്വെന്ഷന് മലപ്പുറത്ത്
Related Posts
സമര്‍പ്പിച്ചു “ഖിദ്മത്തിന്റെ” സമര്‍പ്പിത ബാല്യത്തെ…
“നന്മയുടെ കൂട്ടുകാര്‍” എന്ന ആപ്തവാക്യവുമായി സമസ്ത കേരള സുന്നി ബാലവേദിയുടെ സമര്‍പ്പിത സേവന വിഭാഗം ഖിദ്മ യെ സമൂഹത്തിന്ന് സമര്‍പ്പിച്ചു. ലഹരിക്കെതിരെ, കലാലയ മുറ്റത്തെ അധാര്‍മികതകൾക്കെതിരെ സന്ധിയില്ലാ...