പാണക്കാട്: പരിശുദ്ധമായ റമദാന് നല്കിയ ആത്മസംയമനത്തിന്റെയും വിശ്വാസ ദൃഢതയുടെയും സന്ദേശം കൈമുതലാക്കി റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആഘോഷങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോകണമെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപെട്ടു. പെരുന്നാള്‍ ആഘോഷവും റമദാന് നല്കിയ ആത്മവിശ്വാസവും ലോകത്തിന്റെ ഭാഗങ്ങളില്‍ വേട്ടയാടപെടുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള സഹോദരങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് വേണ്ടി ഉപയോഗിക്കണമെന്നും യോഗം അഭിപ്രായപെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, മുഹ്സിന്, അസ്ലഹ് മുതുവല്ലൂര്‍, മുബശിര്‍ വയനാട്, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫര്ഹാന് മില്ലത്ത്, മുഹ്സിന് ഓമശ്ശേരി, മുഹമ്മദ് അജ്മല്‍, അനസ് അലി, യാസര്‍ അറഫാത്ത്, മുനാഫര്‍ ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുക: എസ്.കെ.എസ്.ബി.വി
Related Posts
നാം ഒന്ന് നമുക്കൊരു നാട് എസ്.കെ.എസ്.ബി.വി സ്വതന്ത്രപുലരി 15 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്റസ തലങ്ങളില്‍ നടക്കും....
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി പ്രചാരണോദ്ഘാടനം നാളെ (ഞായര്‍)
ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത...