ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളത്തിന് മുന്നോടിയായുള്ള സമസ്ത പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല ഭാരവാഹികളുടെയും സംസ്ഥാന തല കണ്വെന്ഷന് 28 ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനും ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ നടക്കും.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സംസ്ഥാന തല കണ്വെന്ഷന് മലപ്പുറത്ത്
Related Posts
നാം ഒന്ന് നമുക്കൊരു നാട് എസ്.കെ.എസ്.ബി.വി സ്വതന്ത്രപുലരി 15 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വതന്ത്രപുലരി ആഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് മദ്റസ തലങ്ങളില്‍ നടക്കും....
വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണം: എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്
ആറ്റൂര്‍: സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണമെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ അതിജയിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...