പാണക്കാട്: പരിശുദ്ധമായ റമദാന്‍ നല്‍കിയ ആത്മസംയമനത്തിന്റെയും വിശ്വാസ ദൃഢതയുടെയും സന്ദേശം കൈമുതലാക്കി റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആഘോഷങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോകണമെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപെട്ടു. പെരുന്നാള്‍ ആഘോഷവും റമദാന്‍ നല്‍കിയ ആത്മവിശ്വാസവും ലോകത്തിന്റെ ഭാഗങ്ങളില്‍ വേട്ടയാടപെടുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള സഹോദരങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് വേണ്ടി ഉപയോഗിക്കണമെന്നും യോഗം അഭിപ്രായപെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, മുഹ്‌സിന്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുബശിര്‍ വയനാട്, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫര്‍ഹാന്‍ മില്ലത്ത്, മുഹ്‌സിന്‍ ഓമശ്ശേരി, മുഹമ്മദ് അജ്മല്‍, അനസ് അലി, യാസര്‍ അറഫാത്ത്, മുനാഫര്‍ ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുക: എസ്.കെ.എസ്.ബി.വി
Related Posts
സുന്നി ബാലവേദി സില്‍വര്‍ ജൂബിലി യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി
ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള...
സാമുഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ സമൂഹം ജാഗ്രത പാലിക്കണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
പാണക്കാട്: ആധുനിക കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ സമൂഹം വ്യഗ്രതയോടെ ഉപയോഗിക്കുന്ന സാമുഹ്യ മാധ്യമരംഗത്ത് വിദ്യാര്‍ത്ഥികളും സമൂഹവും ജാഗ്രത പാലിക്കണമെന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്...