ചേളാരി: നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്ക്കാം എന്ന പ്രമേയവുമായി ഡിസംബര് 24,25,26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹികമില് വെച്ച് സംഘടിപ്പിക്കുന്ന എസ്.കെ.എസ്.ബി.വി സില്വര് ജൂബിലിക്ക് മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് പ്രഭാഷക ശിപശാല സംഘടിപിക്കുന്നു. ജൂണ് 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയാത്തിലാണ് പരിപാടി. സുന്നി ബാലവേദി പ്രവര്ത്തകരായ സ്കൂള്, കോളേജ് വിദ്യാര്ത്ഥികള്ക്കും മദ്രസ ഹയര് സെക്കണ്ടറി വിദ്യാര്ത്ഥികള്ക്കും വേണ്ടിയാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര് മദ്രസ സദര് മുഅല്ലിം, യൂണിറ്റ്-റെയിഞ്ച്-ജില്ല എസ്.കെ.എസ്.ബി.വി കമ്മിറ്റികളില് ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യ പത്രം ഹാജറാക്കേണ്ടാതാണ്. പൂര്ണമായും പങ്കെടുക്കുന്നവര്ക്ക് സര്ട്ടിഫികറ്റും നല്കപെടും. വിവരങ്ങള്ക്കും റജിസ്ട്രേഷനും ബന്ധപെടുക. 8129316479, 04942400530, 9207000424.
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി പ്രഭാഷക ശില്പശാല മുപ്പതിന്
Related Posts

സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര് 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...
പാഠ പുസ്തക പരിഷ്കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില് നിന്ന് സര്ക്കാര് പിന്വാങ്ങണം : എസ്.കെ.എസ്.ബി.വി
ചേളാരി: സ്കൂളിലെ പാഠ പുസ്തകങ്ങള് പരിഷ്കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില് നിന്ന് വിദ്യഭ്യാസ വകുപ്പും സര്ക്കാരും പിന്...
വര്ഗീയ ചിന്തകള് വിദ്യാലയങ്ങളില് അപകടം വരുത്തും: എസ്.കെ.എസ്.ബി.വി
ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില് വര്ഗീയ ചിന്തകള്ക്ക് ഇടം നല്കുന്നത് അപകടം വരുത്തുമെന്നും നിര്ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന് പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത...